ഓണത്തിന് വമ്പന്‍ ഓഫറുകളുമായി ഒ.ടി.ടി പ്ലാറ്റ്ഫോമായ 'ഫസ്റ്റ്ഷോസ്'

ചലച്ചിത്ര പ്രേമികള്‍ക്ക് ഓണത്തിന് വമ്പന്‍ ഓഫറുകളൊരുക്കി രാജ്യത്തെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ ഫസ്റ്റ്ഷോസ്. പ്രേക്ഷകര്‍ക്ക് ഫ്രീ സൈന്‍അപ് ഓപ്ഷനും ഫസ്റ്റ് ഷോസ് നല്‍കും. അതോടൊപ്പം മികച്ച ഷോട്ട്ഫിലിമുകള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്. സിനിമ കാണാനായി ഒരു തവണ ടിക്കറ്റ് സ്വീകരിക്കുന്നതിലൂടെ പ്രേക്ഷകര്‍ക്ക് ഫസ്റ്റ്ഷോസ് പ്ലാറ്റ്ഫോമിലെ മുഴുവന്‍ ഉള്ളടക്കങ്ങളും നിശ്ചിത ദിവസങ്ങളിലേക്ക് ആസ്വദിക്കാനുള്ള അവസരം പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.

ഫസ്റ്റ്ഷോസ് നല്‍കിവരുന്ന നിലവിലെ സേവനങ്ങള്‍ക്ക് പുറമെയാണ് പ്രേക്ഷകര്‍ക്കും നിർമാണ കമ്പനികള്‍ക്കും ഏറെ ലാഭകരമായ സേവനങ്ങളുമായി ഫസ്റ്റ് ഷോസ് ഇപ്പോള്‍ ഒരുങ്ങുന്നത്. ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രങ്ങളാണ് ഫസ്റ്റ്ഷോസിലുള്ളത്. ഹോളിവുഡ്, ആഫ്രിക്ക, ഫ്രഞ്ച്, നേപ്പാള്‍, കൊറിയന്‍, ഫിലീപ്പീന്‍സ്, ചൈനീസ് ഭാഷകളില്‍ നിന്നുള്ള നൂറ്കണക്കിന് ചിത്രങ്ങളാണ് ഫസ്റ്റ്ഷോസ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എഴുന്നൂറിലധികം സിനിമകളുടെ ഉള്ളടക്കവുമായി പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. നിലവില്‍ ഇരുന്നൂറിലധികം രാഷ്ട്രങ്ങളിലും നൂറ്റിഎഴുപത് രാജ്യങ്ങളില്‍ പ്രാദേശിക കറന്‍സി പെയ്മെന്‍റ് ഗേറ്റ് വേകള്‍ സ്ഥാപിച്ചതോടെ ഓരോ രാജ്യക്കാര്‍ക്കും അവരവരുടെ കറന്‍സി ഉപയോഗിച്ച് ഫസ്റ്റ്ഷോയിലെ സേവനങ്ങള്‍ ഉപയോഗിക്കാമെന്ന് ഫസ്റ്റ്ഷോ വക്താക്കള്‍ ചുണ്ടിക്കാട്ടുന്നു.

ഭക്തിഗാനങ്ങള്‍, ചലച്ചിത്ര സംഗീത വീഡിയോകള്‍, മ്യൂസിക്കല്‍ ബ്രാന്‍ഡ് പ്രോഗ്രാമുകള്‍, ടെലിവിഷന്‍ സീരിയലുകളുടെ വെബ്സീരീസുകള്‍, ഇന്ത്യന്‍ ചാനലുകളിലെ കോമഡി എപ്പിസോഡുകള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്‍ററികള്‍, സ്റ്റേജ് നാടകങ്ങള്‍, ലോകോത്തര പാചക വിഭാഗങ്ങള്‍, പ്രതിവാര-മാസ ജാതക പ്രവചനങ്ങള്‍, തത്സമയ വാര്‍ത്താചാനലുകള്‍ തുടങ്ങി ഒട്ടേറെ ദൃശ്യവിസ്മയങ്ങളുടെ വലിയ ഉള്ളടക്കമാണ് ഫസ്റ്റ്ഷോസിക്കുള്ളത്.

അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിലേക്ക് ഫസ്റ്റ്ഷോസ് സംയോജിപ്പിച്ചിട്ടുമുണ്ട്. വാടക മൂവി വിഭാഗം, സബ്സ്ക്രൈബര്‍ വീഡിയോ വിഭാഗം, പരസ്യവിഭാഗം തുടങ്ങിയ സൗകര്യങ്ങളും യു.എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫസ്റ്റ്ഷോയുടെ കേരളത്തിലെ ഓഫീസുകള്‍ കൊച്ചിയിലും തൃശ്ശൂരുമാണ്.

പി ആര്‍ സുമേരന്‍ (പി ആര്‍ ഒ) 

Tags:    
News Summary - OTT platform 'Firstshow' with great offers for Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.