ഒലിവിയ മോറിസ്​, റേ സ്റ്റീവൻസൻ, അലിസൺ ഡൂഡി... വിദേശി താരനിരയുമായി 'ആർആർആർ

ബ്രഹ്​മാണ്ഡ സംവിധായകൻ രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' സിനിമയുമായി ബന്ധപ്പെട്ട പുത്തൻ വിശേഷങ്ങളെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്​. പ്രധാന വേഷങ്ങളിൽ വിദേശി താരങ്ങളും അണിനിരക്കുന്ന സിനിമയാണ്​ 'ആർആർആർ'. ഹോളിവുഡ് തീയേറ്റർ ആർട്ടിസ്റ്റും നടിയുമായ ഒലിവിയ മോറിസ്, റേ സ്റ്റീവൻസൻ, അലിസൺ ഡൂഡി എന്നിവരാണ്​ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന വിദേശി താരങ്ങൾ.

ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ നായികയായ ജെന്നിഫർ ആയിട്ടാണ്​ ഒലിവിയ എത്തുന്നത്​. സ്​കോട്ട്​ ആയി റേ സ്റ്റീവൻസനും ലേഡി സ്​കോട്ട്​ ആയി അലിസൺ ഡൂഡിയും വേഷമിടുന്നു. ദസറ റിലീസായി 2021 ഒക്ടോബർ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അജയ്​ ദേവ്​ഗൺ, ആലിയ ഭട്ട്​, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നിത്യ മേനോൻ തുടങ്ങി ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്​ വി. വിജയേന്ദ്രപ്രസാദാണ്.

ഡി.വി.വി ധനയ്യയാണ് 300 കോടി രൂപ ചെലവിൽ ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പട പൊരുതിയ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ ചരിത്ര കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. 

Tags:    
News Summary - Olivia Morris, Ray Stevenson, Alison Doody will join RRR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.