പ്രകാശ്​രാജിനോട്​ വിരോധം; കെ.ജി.എഫ്​ 2 ബഹിഷ്​കരിക്കണമെന്ന്​ സംഘപരിവാർ

ന്നട സിനിമയായ കെ.ജി.എഫി​െൻറ രണ്ടാം ഭാഗം ബഹിഷ്​കരിക്കണമെന്ന ആഹ്വാനവുമായി സംഘപരിവാർ അനുകൂലികൾ​. നടൻ പ്രകാശ്​രാജിനോടുള്ള വിരോധമാണ്​ ബഹിഷ്​കരണാഹ്വാനത്തിന്​ കാരണം. കഴിഞ്ഞ ദിവസം പ്രകാശ്​രാജ്​ സമൂഹമാധ്യമങ്ങളിൽ കെ.ജി.എഫ്​ 2 വി​െൻറ ലോക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.


ഇതുകണ്ടശേഷമാണ്​ സിനിമ ബഹിഷ്​കരിക്കാനായി പ്രചരണം നടത്തുന്നത്​. ഇതിനായി 'ബോയ്​ക്കോട്ട്​ കെ.ജി.എഫ്​ 2'എന്ന ഹാഷ്​ടാഗ്​ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്​. പ്രകാശ്​രാജി​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റിൽ ഇവർ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്​. ഒരു ദേശീയവിരുദ്ധനെ സിനിമയിൽ എടുത്ത അണിയറക്കാരെ പാഠം പഠിപ്പിക്കുമെന്നാണ്​ സംഘ്​ അനുകൂലികൾ പ്രചരിപ്പിക്കുന്നത്​.

Full View

സിനിമയുടെ സംവിധായകൻ പ്രശാന്ത്​ നീലി​െൻറ ട്വീറ്റിനടിയിലും നിരവധിപേർ വിമർശനവുമായി എത്തിയിട്ടുണ്ട്​. പ്രകാശ്​ രാജിനെ സിനിമയിൽ എടുത്തതിന്​ നിങ്ങൾ അനുഭവിക്കും എന്നാണ്​ പ്രതിഷേധക്കാരുടെ വാദം. പ്രകാശ്​രാജി​െൻറ പഴയ ചിത്രങ്ങൾ പങ്കുവച്ചും രാഷ്​ട്രീയ നിലപാടുകൾ എടുത്തുപറഞ്ഞുമാണ്​ ബഹിഷ്​കരണാഹ്വാനം നടത്തുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.