Posted On
date_range Updated On
date_range നഞ്ചിയമ്മ ലിവർപൂളിൽ; ചിത്രം വൈറലാവുന്നു
ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ ലിവർപൂളിൽ. യുകെ മലയാളികൾ സംഘടിപ്പിക്കുന്ന കല-സംഗീത പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് ലണ്ടനിൽ എത്തിയത്. ലിവർപൂളിൽ നിന്നുളള ചിത്രങ്ങൾ നഞ്ചിയമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
'എല്ലാവരും വരൂ. നാളെ നമുക്ക് ലിവർപൂളിൽ കാണാം. നഞ്ചിയമ്മയെ നേരിട്ട് കാണണമെന്നും പാട്ട് കേൾക്കണമെന്നും കൊതിക്കുന്ന മലയാളികൾക്കായി ഇതാ...' എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചത്.
രാഷ്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ദേശീയ പുരസ്കാരം സ്വീകരിച്ചതിന് ശേഷമാണ് നഞ്ചിയമ്മ ലിവർപൂളിലേക്ക് പോയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.