Posted On
date_range Updated On
date_range ക്യാൻസറിനെ തോൽപ്പിച്ച നഫീസ അലി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു
ക്യാൻസറിനെ അതിജീവിച്ച നടി നഫീസ അലി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അവർ വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവ് പുറത്തുവിട്ടത്. ''കുറെക്കാലങ്ങള്‍ക്ക് ശേഷം ഒരു തിരക്കഥ വായിക്കുന്നു. ഒരു സിനിമയില്‍ അഭിനയിക്കാൻ വേണ്ടി ഞാൻ മുംബൈക്ക് പോകുകയാണ്... ഞാൻ ആവേശഭരിതയാണ്.. എങ്കിലും, ഒരുപാട് കാലത്തിന് ശേഷം കാമറയ്ക്ക് മുന്നിലേക്ക് പോകുന്നതിെൻറ പേടിയുമുണ്ട്...'' -നഫീസ അലി ഇൻസ്റ്റാഗ്രാമിൽ എഴുതി.
ഒട്ടേറെ പേരാണ് 64കാരിയായ നഫീസ അലിക്ക് ആശംസകളുമായി എത്തുന്നത്. ക്യാൻസര്‍ 2018ല്‍ സ്ഥിരീകരിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് അവർ സിനിമയില്‍ അഭിനയിക്കുന്നത്. ജുനൂണ്‍, ആതങ്ക്, മേജര്‍ സാബ്, യേ സിന്ദഗി ക സഫര്‍ തുടങ്ങിയവയാണ് നഫിസ അലിയുടെ പ്രധാന സിനിമകള്‍. മമ്മൂട്ടി നായകനായ ബിഗ് ബിയിലൂടെ മലയാളത്തിലും നഫീസ അലി അരങ്ങേറ്റം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.