Posted On
date_range Updated On
date_range മരക്കാർ ട്രിബ്യൂട്ട് സോങ് 'ഗർജ്ജനം - ദ കൗണ്ട്ഡൗൺ സ്റ്റിമുലേറ്റർ' പുറത്തിറക്കി
'മരക്കാർ -അറബിക്കടലിന്‍റെ സിംഹം' സിനിമയുടെ റിലീസിങ്ങിന് മണിക്കൂറുകൾ അവശേഷിക്കെ ട്രിബ്യൂട്ട് സോങ് പുറത്തിറക്കി ചലച്ചിത്ര പ്രവർത്തകർ.
സംസ്ഥാന പുരസ്കാര ജേതാവ് സുജേഷ് ഹരിയുടെ വരികൾക്ക് ശബ്ദം പകർന്നിരിക്കുന്നത് പിന്നണി ഗായകനായ മത്തായി സുനിൽ ആണ്. സംവിധാന മേഖലയിൽ പ്രവർത്തിക്കുന്ന സോജു ജോഷ്വാ ആശയവും ആവിഷ്കാരവും നിർവഹിച്ച ഗാനത്തിന് സംഗീതം പകർന്നത് നവാഗതനായ യദു നന്ദൻ ആണ്. സൗണ്ട് ഡിസൈൻ ധനുഷ് നയനാറും എഡിറ്റിങ് ജെഷിൻ അനിമോനും നിർവഹിച്ചു.
പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന മരക്കാർ റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ ആണ് അവശേഷിക്കുന്നത്. റിസർവേഷനിലൂടെ മാത്രം 100 കോടി ക്ലബിലെത്തിയ ചിത്രം കേരളത്തിൽ 626 സ്ക്രീനുകളിലാണ് റിലീസ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.