മരക്കാർ ഉടൻ തിയറ്ററുകളിലേക്ക്​; റിലീസ്​ തീയതി പ്രഖ്യാപിച്ചു

മലയാളത്തിലെ ബിഗ്​ ബജറ്റ്​ സിനിമയായ 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' മാർച്ച്​ 26ന്​ റിലീസ്​ ചെയ്യുമെന്ന്​ അണിയറ പ്രവർത്തകർ അറിയിച്ചു. ജനുവരി അഞ്ച്​ മുതൽ സംസ്​ഥാനത്ത്​ സിനിമ തിയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.

ഇതിന്​ പിന്നാലെയാണ്​ മരക്കാറിന്‍റെ റിലീസ്​ തീയതി പ്രഖ്യാപിച്ചത്​. 2020 മാർച്ച്​ 26ന്​ പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്​. എന്നാൽ, കോവിഡ്​ വന്നതോടെ അതിന്​ സാധിച്ചില്ല.

പ്രിയദർശൻ സംവിധാനം ചെയ്​ത ചിത്രത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിരയാണ്​ അണിനിരക്കുന്നത്​. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്‍റെ ബജറ്റ് 100 കോടി രൂപയാണ്.

ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്‍റണി പെരുമ്പാവൂർ, സന്തോഷ് ടി. കുരുവിള, സി.ജെ. റോയ് എന്നിവർ ചേർന്നാണ് നിർമാണം. ചിത്രം തമിഴ്​, ഹിന്ദി, ചൈനീസ് ഭാഷയിലും റിലീസ് ചെയ്യുന്നുണ്ട്​. ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രമാകുമിത്.

Tags:    
News Summary - Marakkar soon to theaters; Release date announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.