Posted On
date_range Updated On
date_range മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് വിവാഹിതനാകുന്നു; വധു നിരഞ്ജന
മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു. നിരഞ്ജനയാണ് വധു. ഡിസംബർ ആദ്യ വാരമായിരിക്കും വിവാഹം. ഫാഷൻ ഡിസൈനറാണ് നിരഞ്ജന. മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിന് പങ്കെടുക്കുക. ശേഷം തിരുവനന്തപുരത്ത് വച്ച് സഹപ്രവർത്തകർക്കായി വിരുന്ന് സംഘടിപ്പിക്കും.
ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിൽ എത്തുന്നത്. വിവാഹആവാഹനമാണ് ഏറ്റവും പുതിയ ചിത്രം. കാക്കിപ്പട, ഡിയർ വാപ്പി, നമുക്ക് കോടതിയിൽ കാണാം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.