വീണ്ടും സോഷ്യൽ മീഡിയ ഇളക്കിമറിച്ച്​ മമ്മൂട്ടി; പുതിയ ലുക്ക്​ വൈറൽ

സമൂഹ മാധ്യമങ്ങളിൽ തരംഗമായി മമ്മൂട്ടിയുടെ പുതിയ ലുക്ക്​. ചുവപ്പ്​ ചെക്ക്​ ഷർട്ടും കണ്ണടയും ധരിച്ചുള്ള താരത്തി​െൻറ ഫോട്ടോ ആരാധകർക്കൊപ്പം സിനിമാ താരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്​. മുതിർന്ന നടൻ ജനാർദ്ദനൻ മുതൽ സിദ്ദീഖും ശ്വേത മേനോനും ധർമജനും രമേഷ്​ പിഷാരടിയും മനോജ്​ കെ ജയനുമൊക്കെ ചിത്രത്തിന്​ താഴെ കമൻറുമായി എത്തിയിട്ടുണ്ട്​.

Full View

പുഴു എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്​. മമ്മൂട്ടിയും പാര്‍വതിയും ഒരു ഫ്രെയ്മില്‍ വരുന്നതാണ് പുതിയ പോസ്റ്റര്‍ എന്ന പ്രത്യേകതയുമുണ്ട്​. റതീന സംവിധാനം ചെയ്യുന്ന ചിത്രം സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജാണ് നിർമിക്കുന്നത്​. ദുല്‍ക്കറിന്റെ വെ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദാണ് പുഴുവിന്റെ കഥ. ഹര്‍ഷാദിനൊപ്പം ഷറഫ്, സുഹാസ് കൂട്ടുകെട്ട് വൈറസിനു ശേഷം തിരക്കഥയില്‍ പങ്കാളികളാവുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തേനി ഈശ്വറാണ്.

Full View

Tags:    
News Summary - mammootty new look viral in social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.