മമ്മൂട്ടിയുടെ 'നന്‍പകല്‍ നേരത്ത് മയക്ക'വും മഹേഷ് നാരായണന്റെ 'അറിയിപ്പും'; ഐഎഫ്എഫ്കെ മത്സര വിഭാഗത്തിലേക്ക്...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്ക്  മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങള്‍ . മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത  നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത അറിയിപ്പ് എന്നീ ചിത്രങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്

മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. സനല്‍കുമാര്‍ ശശിധരന്‍റെ വഴക്ക്, താമര്‍ കെ വിയുടെ ആയിരത്തൊന്ന് നുണകള്‍, അമല്‍ പ്രാസിയുടെ ബാക്കി വന്നവര്‍, കമല്‍ കെ എമ്മിന്‍റെ പട, പ്രതീഷ് പ്രസാദിന്‍റെ നോര്‍മല്‍, അരവിന്ദ് എച്ചിന്‍റെ ഡ്രേറ്റ് ഡിപ്രഷന്‍, രാരിഷ് ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും, സിദ്ധാര്‍ഥ ശിവയുടെ ആണ്, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവരുടെ ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, പ്രിയനന്ദനന്‍ ടി ആറിന്‍റെ ധബാരി ക്യുരുവി, അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിയോ ബേബി, ജിതിന്‍ ഐസക് തോമസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ്, ഇന്ദു വി എസിന്‍റെ 19 1 എ എന്നിവയാണ് ചിത്രങ്ങൾ. സംവിധായകന്‍ ആര്‍ ശരത്ത് ചെയര്‍മാനും ജീവ കെ ജെ, സംവിധായകരായ ഷെറി, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സിനിമകൾ തിരഞ്ഞെടുത്തത്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിന്‍റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മഹേഷ് നാരായണന്‍റെ കുഞ്ചാക്കോ ബോബന്‍ ചിത്രം അറിയിപ്പ് നെറ്റ്ഫ്ലിക്സിലൂടെയാണ് എത്തുക.

Tags:    
News Summary - Mammootty Movie Nanpakal Nerathu Mayakakm And Ariyippu Selected In IFFk competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.