Posted On
date_range Updated On
date_range മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതൽ' ഫസ്റ്റ്ലുക് പോസ്റ്റർ പുറത്ത്
മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ജിയോ ബേബി ചിത്രം 'കാതൽ - ദ കോർ' ഫസ്റ്റ്ലുക് പുറത്തുവിട്ടു. പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കാതൽ. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിച്ച് യുവതാരം ദുൽഖർ സൽമാന്റെ വേഫേറെര്‍ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാലു കെ. തോമസ്സാണ് ഛായാഗ്രാഹകന്‍.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. കൊച്ചിയിലാണ് കാതലിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.