Posted On
date_range Updated On
date_range പി. ബാലചന്ദ്രന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിയും മോഹൻലാലും
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രന്‍റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ചലച്ചിത്ര പ്രവർത്തകർ. 'പി ബാലചന്ദ്രന്‍റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു, കഠിനമായി' എന്നാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
മമ്മൂട്ടി നായകനായ ചിത്രത്തിലായിരുന്നു പി.ബാലചന്ദ്രൻ അവസാനമായി വേഷമിട്ടത്. വൺ എന്ന ചിത്രത്തിൽ പ്രതിപക്ഷ എം.എൽ.എ ആറ്റിങ്ങൽ മധുസൂദനന്‍റെ വേഷമായിരുന്നു അദ്ദേഹത്തിന്.
'ആദരാഞ്ജലികൾ ബാലേട്ടാ' എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഉള്ളടക്കം, പവിത്രം, അങ്കിൾ ബൺ, തച്ചോളി വർഗീസ് ചേകവർ എന്നീ മോഹൻലാൽ സിനമകൾക്ക് തിരക്കഥ രചിച്ചത് പി. ബാലചന്ദ്രനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.