ഡെന്നിസ്​ ജോസഫിന്​ ആദരാഞ്​ജലികൾ അർപ്പിച്ച്​ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

അന്തരിച്ച തിരക്കഥാകൃത്ത്​ ഡെന്നിസ്​ ജോസഫിന്​ ആദരാഞ്​ജലികൾ അർപ്പിച്ച്​ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ജനപ്രിയ സിനിമകളുടെ ശിൽപി ആയിരുന്നു ഡെന്നിസ് ജോസഫെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 'പ്രേക്ഷകമനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകൾ അദ്ദേഹത്തി​േൻറതായുണ്ട്. എഴുത്തിൽ വിസ്​മയം തീർത്ത വ്യക്തിയായിരുന്നു.


ചലച്ചിത്ര കലയെ ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമാക്കുന്ന സംഭാവനയാണ് ശ്രദ്ധേയമായ തിരക്കഥകളിലൂടെ അദ്ദേഹത്തിൽ നിന്ന്​ ഉണ്ടായത്'-മുഖ്യമന്ത്രി കുറിച്ചു. ഡെന്നിസി​െൻറ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്​ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളുടെ സൃഷ്​ടാവ് ഡെന്നിസ് ജോസഫിനു വിട എന്ന് പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ഫേസ്​ബുക്കിൽ കുറിച്ചു. 'താരരാജാക്കന്മാരെ വാർത്തെടുത്ത തൂലികയാണ് എഴുത്ത് അവസാനിപ്പിച്ചത്. തിയറ്ററുകളെ ഇളക്കിമറിച്ച സിനിമകളിലൂടെ മലയാളികൾ എന്നും ഡെന്നീസ് ജോസഫിനെ ഓർത്തിരിക്കും'-അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.