'ആനന്ദകല്ല്യാണം' ചിത്രീകരണം പൂർത്തിയായി

നവാഗതനായ പി.സി. സുധീർ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആനന്ദകല്ല്യാണം' ചിത്രീകരണം പൂർത്തിയായി. വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്​ടിച്ച സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ചിത്രം കൂടിയാണ് 'ആനന്ദകല്ല്യാണം'.

സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്​മാനാണ്​ ചിത്രം നിർമിക്കുന്നത്​. നടന്‍ അഷ്കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്ര കഥാപാത്രമാകുന്നു. ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് സിനിമയുടെ പുതുമ. ഫാമിലി എന്‍ര്‍ടെയ്​നറായ ആനന്ദകല്ല്യാണം പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണെന്ന് സംവിധായകന്‍ പി.സി. സുധീര്‍ പറഞ്ഞു. റാസ് മൂവിസാണ്​ തിയറ്ററിലെത്തിക്കുക.

അഷ്കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍, റസാക്ക് ഗുരുവായൂർ, നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ഛായാഗ്രഹണം ഉണ്ണി കെ മേനോനാണ്​ നിർവഹിച്ചത്​. നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ, ബീബ കെ. നാഥ്, സജിത മുരളിധരൻ എന്നിവർ എഴുതിയ വരികൾക്ക്​ സംഗീതം നൽകിയിരിക്കുന്നത്​ കെ. രാജേഷ്ബാബുവാണ്​.  

Tags:    
News Summary - Malayalam movie sung for the first time by Sana Moithootty; Filming of 'Anandakallyanam' is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.