Posted On
date_range Updated On
date_range കേരളത്തിന്റെ മരുമകളായി 'മലൈക്കോട്ടൈ വാലിബനി'ലെ റഷ്യന്‍ താരം
മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ റഷ്യന്‍ താരം ഡയാന വിവാഹിതയായി. ആയോധനകല പരിശീലകൻ വിപിനാണ് വരൻ. ഞായറാഴ്ച ചിന്മയ മിഷന്റെ നവഗ്രഹ ക്ഷേത്രത്തിലായിരുന്നു വിവാഹം.
മോഡലും യോഗ പരിശീലകയും നര്‍ത്തകിയുമായ ഡയാന കളരിയിലും പ്രഗത്ഭയാണ്. ടിബറ്റന്‍ സൗണ്ട് ഹീലിങ് പരിശീലകയുമാണ്. മുംബൈയില്‍ വെല്‍നെസ് കേന്ദ്രത്തില്‍ കളരി, ജൂഡോ, യോഗ തുടങ്ങിയവയുടെ പരിശീലകനാണ് വിപിന്‍.
ചേറൂര്‍ കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി ചന്ദ്രശേഖരന്റെയും മകനാണ് വിപിന്‍. മോസ്‌കോയിലെ വിക്ടര്‍ നസനോവിന്റെയും ലിഡിയ നസനോവയുടെയും മകളാണ് ഡയാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.