അര്ച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം കുമാരിയുടെ ടീസർ റിലീസായി. നിഗൂഢത നിറഞ്ഞുനിൽക്കുന്ന ടീസറിൽ കുമാരിയുടെ കഥ പറയുന്നത് പൃഥ്വിരാജാണ്. ചിത്രത്തിൽ അദ്ദേഹം സുപ്രധാനവേഷം കൈകാര്യം ചെയ്യുന്നുമുണ്ട്.
രണം എന്ന ചിത്രത്തിനുശേഷം നിർമൽ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി. ഫസൽ ഹമീദുമായി ചേർന്നാണ് നിർമൽ തിരക്കഥ രചിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, ശങ്കർ രാമകൃഷ്ണൻ, സ്ഫടികം ജോർജ്, സുരഭി ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. അബ്രഹാം ജോസഫ് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു.
ദ ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത് സാരംഗ്, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിനപല, ജിൻസ് വർഗീസ് എന്നിവരാണ് സഹനിർമാതാക്കൾ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.