Posted On
date_range Updated On
date_range റോക്കി ഭായ്യുടെ പിറന്നാളിന് ബ്രഹ്മാണ്ഡ ടീസറുമായി കെ.ജി.എഫ് ചാപ്റ്റർ 2 ടീം
പാൻ ഇന്ത്യ ഹിറ്റായി മാറിയ കന്നട ചിത്രം കെ.ജി.എഫിെൻറ രണ്ടാം ഭാഗമായ കെ.ജി.എഫ് ചാപ്റ്റർ 2-വിെൻറ ബ്രഹ്മാണ്ഡ ടീസർ പുറത്തുവിട്ടു. ചിത്രത്തിലെ നായകൻ യാഷിെൻറ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനുള്ള സമ്മാനമായിട്ടാണ് ടീസർ റിലീസ് ചെയ്തത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്ന് സഞ്ജയ് ദത്തും, രവീണ ടണ്ഡണും വേഷമിടുന്നുണ്ട്.
ഹോമബിൾ ഫിലിംസിെൻറ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കെ.ജി.എഫ് ചാപ്റ്റർ 2 ബാഹുബലിക്ക് ശേഷം രാജ്യമൊട്ടാകെയുള്ള പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദക്ഷിണേന്ത്യൻ സിനിമയായി മാറിയിരിക്കുകയാണ്. ആദ്യ ഭാഗം 250 കോടിയിലധികം ബോക്സ്ഒാഫീസ് കളക്ഷൻ നേടിയിയിരുന്നു. കന്നഡ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു കെ.ജി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.