'രജനി'യിൽ കാളിദാസും നമിത പ്രമോദും

കാളിദാസ്​ ജയറാമും നമിത പ്രമോദും പ്രധാന കഥാപാത്രങ്ങളാ​യെത്തുന്ന ചിത്രം 'രജനി'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. സൈജുകുറുപ്പ്​, റീബ മോണിക്ക തുടങ്ങിയവരാണ്​ മറ്റു പ്രധാന കഥാപാത്രങ്ങൾ. ശ്രീകാന്ത് മുരളി, അശ്വിൻ, തോമസ്, റിങ്കി ബിസി ഷോൺ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

പൊള്ളാച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും വിനിൽ വർഗീസാണ് നിർവഹിക്കുന്നത്​​. നവരസ ഫിലിംസിന്‍റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്.,ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ജെബിൻ ജേക്കബാണ്​.

എഡിറ്റര്‍-ദീപു ജോസഫ്, സംഭാഷണം -വിന്‍സെന്‍റ്​ വടക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, കല-ബംഗ്ലാൻ, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-രാഹുൽ രാജ് ആർ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി, ഷിബു പന്തലക്കോട്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Tags:    
News Summary - kalidas jayaram namitha pramod New Movie titled Rajani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.