മലയാളികൾക്ക് പ്രിയങ്കരനായ നടൻ ജോജു ജോർജ്ജ് ആദ്യമായ് സംവിധാനം ചെയ്ത ചിത്രമാണ് പണി. മികച്ച പ്രേക്ഷക പ്രതികരണവും ഗംഭീര വിജയവും നേടിയ ചിത്രം ഇപ്പോൾ രണ്ടാം ഭാഗത്തിന് ഒരുങ്ങുകയാണ്. പണിയുടെ അണിയറപ്രവർത്തകരാണ് ഈ വിവരം പുറത്തുവിട്ടത്. പണിയുടെ ആദ്യ ഭാഗം ആരാധകർ ഏറ്റെടുത്ത ചിത്രമായിരുന്നു. അതേ പിന്തുണതന്നെ രണ്ടാം ഭാഗത്തിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
'പണി 2യുടെ സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിട്ടുണ്ട്. ഷൂട്ടിങ്ങിന് തെയാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. പുതിയ ചിത്രത്തിൽ പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ, കഥാപാത്രങ്ങൾ...എല്ലാം പുതിയതായിരിക്കും, പണിയുടെ തുടർച്ച ആയിരിക്കില്ല പണി 2. ഇന്ത്യയിലെ മുൻനിര സാങ്കേതിക വിദഗ്ധർ ആയിരിക്കും ഈ സിനിമക്കു പിന്നിൽ പ്രവർത്തിക്കുന്നത്' –ജോജു ജോർജ്ജ് പറഞ്ഞു.
ചിത്രത്തിൽ നൂറോളം പുതുമുഖ താരങ്ങളും എത്തുമെന്നാണ് വിവരം. പണിയിലും പുതുമുഖ താരങ്ങൾക്ക് അവസരം നൽകി കയ്യടി നേടിയ സംവിധായകനാണ് ജോജു. അതുകൊണ്ടുതന്നെ ജോജുവിന്റെ രണ്ടാമത്തെ സിനിമയിലും മിന്നുന്ന പ്രകടനങ്ങളോടെ പുതിയ താരങ്ങളെ കാണാൻ കഴിയും എന്ന് ആരാധകർക്ക് ഉറപ്പിക്കാം.
ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിൽ ആയിരിക്കും ചിത്രം ഒരുക്കുന്നത്. ജോജു തന്നെയാണ് തിരക്കഥയും സംവിധാനവും. ഇതൊരു ഫ്രാഞ്ചൈസിയായി ഒരുക്കാനാണ് ജോജുവിന്റെ തീരുമാനം. അതിൽ മൂന്നാമത്തേതായ 'പണി 3' ഏറ്റവും തീവ്രമായ ചിത്രം ആയിരിക്കും. അതിലും പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്കായിരിക്കും എന്നാണ് റിപ്പർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.