Posted On
date_range Updated On
date_range ഇർഷാദ് പരാരിയുടെ ‘അയൽവാശി’ ഒ.ടി.ടിയിൽ
ഇർഷാദ് പരാരി സംവിധാനം ചെയ്ത ‘അയൽവാശി’ഒ.ടി.ടിയിൽ. സൗബിൻ ഷാഹിർ, ബിനു പപ്പു, നിഖില വിമൽ, ലിജോമോൾ ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 21നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ആഷിഖ് ഉസ്മാൻ, മുഹ്സിൻ പരാരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സംഗീതം ഒരുക്കിയത് ജേക്ക്സ് ബിജോയ് ആണ്. ഛായാഗ്രഹണം സജിത്ത് പുരുഷൻ, എഡിറ്റിങ്ങ് സിദ്ദിഖ് ഹൈദർ എന്നിവർ നിർവഹിക്കുന്നു. റിലീസിനെത്തി ഒരു മാസം കഴിയുമ്പോൾ ചിത്രം ഒ.ടി.ടിയിലെത്തുകയാണ്. മെയ് 19 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.