വിഖ്യാത നടൻ സൗമിത്ര ചാറ്റർജിക്ക്​ കോവിഡ്​

ന്യൂഡൽഹി: വിഖ്യാത നടൻ സൗമിത്ര ചാറ്റർജിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ചൊവ്വാഴ്​ചയാണന്​ 85കാരനായ ചാറ്റർജിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചത്​. അദ്ദേഹത്തെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

ഇദ്ദേഹത്തി​െൻറ സ്രവ സാമ്പ്​ൾ പരിശോധനക്കായി തിങ്കളാഴ്​ച ശേഖരിച്ചിരുന്നു. ഇന്നാണ്​ ഫലം വന്നത്​. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചാറ്റർജിയു​ടെ ആരോഗ്യനിലയെ കുറിച്ച്​ വിളിച്ച്​ ആരാഞ്ഞിട്ടുണ്ട്​.

ചലച്ചിത്രകാരൻ സത്യജിത്​ റേയുടേതുൾപ്പെ​​ടെ​ നിരവധി​ ചിത്രങ്ങളിലാണ്​ സൗമിത്ര ചാറ്റർജി വേഷമിട്ടത്​. 2012ലെ ദാദാഭായ്​ ഫാൽകെ പുരസ്​കാര ​ജേതാവ്​ കൂടിയാണ്​ സൗമിത്ര ചാറ്റർജി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.