റിച്ചാർഡ് ഹാരിസ്, മൈക്കൽ ഗാംബൺ, ജോൺ ലിത്ഗോ... ഹോഗ്വാർഡ്സിലെ ഹെഡ്മാസ്റ്റർ പ്രൊഫസർ ആൽബസ് ഡംബിൾഡോറായി എച്ച്.ബി. ഒയുടെ ഹാരി പോട്ടർ സീരിസിൽ ഇനി ജോൺ ലിത്ഗോ. ഡംബിൾഡോറിന്റെ വേഷം ലിത്ഗോ ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
2009 ലെ നാടകമായ 'ഡെക്സ്റ്ററിൽ' ആർതർ മിച്ചലിനെയും നെറ്റ്ഫ്ലിക്സ് നാടകമായ 'ദി ക്രൗണിൽ' വിൻസ്റ്റൺ ചർച്ചിലിനെയും അവതരിപ്പിച്ച ജോൺ ലിത്ഗോയും ഇത് സ്ഥിരീകരിച്ചു. 'ഭയമുണ്ടെങ്കിലും ഞാൻ വളരെ ആവേശത്തിലാണ്. ആളുകളുടെ ശ്രദ്ധ ഹാരി പോട്ടറിലാണ്. അതുകൊണ്ടാണ് ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായത്'- ജോൺ ലിത്ഗോ പറഞ്ഞു. ആറ് തവണ എമ്മി അവാർഡ് നേടിയ നടൻ കൂടിയാണ് ജോൺ ലിത്ഗോ.
ഹാരി പോട്ടർ സീരിസിലെ ഏറ്റവും ശക്തനും സ്വാധീനശക്തിയുള്ളതുമായ മാന്ത്രികന്മാരിൽ ഒരാളാണ് ആൽബസ് ഡംബിൾഡോർ. ഹോഗ്വാർഡ്സ് സ്ക്കൂളിന്‍റെ നെടുംതൂൺ. ഹാരി പോട്ടർ സീരിസിനും പുസ്തകങ്ങൾക്കും എക്കാലത്തും ആരാധകർ ഏറെയാണ്. എത്ര സീസണുകൾ വന്നാലും ഓരോ കഥാപാത്രത്തിനും പ്രത്യേക ഫാന്‍ ബേസുണ്ട്. അതുകൊണ്ട് തന്നെ ഓരോ പ്രാവശ്യം ഹാരി പോട്ടർ അപ്ഡേറ്റുകൾ വരുമ്പോഴും ആരാധകരും ആവേശത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.