Posted On
date_range Updated On
date_range രാജാജി നഗറിലെ കുട്ടികളുടെ വൈറല്‍ ഡാന്‍സ് ഏറ്റെടുത്ത് നടന്‍ സൂര്യ; വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് താരം
തിരുവനന്തപുരം ജില്ലയിലെ രാജാജി നഗറിലെ കുട്ടികളുടെ വൈറല്‍ ഡാന്‍സ് ഏറ്റെടുത്ത് നടന്‍ സൂര്യ. സൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ് കുട്ടികൾ ഡാൻസ് വീഡിയോ നിർമിച്ചത്. വീഡിയോ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് സൂര്യ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു. അയന്‍ എന്ന സിനിമയിലെ ഗാനമാണ് ഫോണില്‍ ചിത്രീകരിച്ചിരിക്കുന്നത്. യഥാർഥ ഗാനത്തിലേതുപോലെത്തന്നെ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
വീഡിയോ ഇറങ്ങിയതിന് ശേഷം നിരവധി പേരാണ് കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്. നേരത്തേ അയന്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ വീഡിയോയും കുട്ടികള്‍ ചെയ്തിരുന്നു. അതും വലിയ രീതിയിലാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.