'ജാക്സൺ ബസാർ യൂത്ത്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഇന്ദ്രന്‍സ്, ചിന്നു ചാന്ദ്‌നി, ജാഫര്‍ ഇടുക്കി, ലുക്മാന്‍ അവറന്‍, മാത്യു, അഭിറാം രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന 'ജാക്സൺ ബസാർ യൂത്ത്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.

ഇമാജിന്‍ സിനിമാസ്, ക്രോസ് ബോര്‍ഡര്‍ ക്യാമറ, ലാസ്റ്റ് എക്‌സിറ്റ് എന്നി ബാനറിൽ അവതരിപ്പിക്കുന്ന ചിത്രം സക്കറിയയാണ് നിർമിക്കുന്നത്. ഉസ്മാന്‍ മാറാത്ത് രചന നിർവഹിക്കക്കുന്ന ചിത്രത്തിന് ദീപക് ഡി. മേനോനാണ് ക്യാമറ ചലിപ്പിക്കുന്നത്.

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. സക്കറിയ വാവാട്, ഷാഫി വലിയപറമ്പ്, ഡോ. സല്‍മാൻ എന്നിവരാണ് സഹ നിര്‍മാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്-ഹാരീസ് ദേശം, പി.ബി. അനീഷ്.

ലൈന്‍ പ്രൊഡ്യൂസർ- ഇമാജിന്‍ സിനിമാസ്, ഛായാഗ്രാഹണം-ദീപക് ഡി. മേനോന്‍, എഡിറ്റർ-അപ്പു എന്‍. ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈൻ- അനീസ് നാടോടി, ഗാനരചന-അന്‍വര്‍ അലി, ഷാഹുല്‍ കോയ ഷറഫു,

ചീഫ് അസോസിയേറ്റ് ഡയറക്ടർ-മന്‍സൂര്‍ റഷീദ്, കോസ്റ്റ്യൂംസ്-ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്- ആര്‍.ജി.വയനാടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-റിന്നി ദിവാകര്‍,സൗണ്ട് ഡിസൈൻ-വക്കി-കിഷന്‍, ഓഡിയോഗ്രഫി- രാജകൃഷ്ണന്‍ എം.ആർ സ്റ്റില്‍സ്-രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍: പോപ്‌കോൺ,പി.ആർ.ഒ-എ.എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Tags:    
News Summary - first look poster of ‘Jackson Bazaar Youth’ released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.