Posted On
date_range Updated On
date_range കശ്മീരിലെ ഫയറിങ് റേഞ്ചിന് വിദ്യ ബാലന്റെ പേര് നല്‍കി സൈന്യം
ജമ്മു: കശ്മീരിലെ ഗുല്‍മാര്‍ഗില്‍ പുതിയതായി ആരംഭിച്ച ഫയറിങ് റേഞ്ചിന് ബോളിവുഡ് താരം വിദ്യ ബാലന്റെ പേര് നല്‍കി സൈന്യം. ഇന്ത്യന്‍ സിനിമക്ക് വിദ്യ ബാലന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് നടപടി.
ഈ വര്‍ഷം ആദ്യം നടന്ന 'ഗുല്‍മാര്‍ഗ് വിന്റര്‍ ഫെസ്റ്റിവലി'ല്‍ വിദ്യ ബാലന്‍ പങ്കെടുത്തിരുന്നു. സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുകയും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്ന വിദ്യ ബാലന് സ്ത്രീകള്‍ക്കിടയിലുള്ള സ്വാധീനം പരിഗണിച്ചാണ് സൈന്യം ഫയറിങ് റേഞ്ചിന് ഇവരുടെ പേര് നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.