Image: indianexpress

ദിലീപ്​ കുമാറി​െൻറ ട്വിറ്റർ അക്കൗണ്ട്​ നീക്കം ചെയ്​തേക്കും

ന്യൂഡൽഹി: അന്തരിച്ച വിഖ്യാത നടൻ ദിലീപ്​ കുമാറി​െൻറ ട്വിറ്റർ അക്കൗണ്ട്​ പ്ലാറ്റ്​ഫോമിൽ നിന്ന്​ നീക്കം ചെയ്​തേക്കും. കുടുംബ സുഹൃത്ത് ഫൈസൽ ഫാറൂഖിയാണ്​ ഇക്കാര്യം അറിയിച്ചുകൊണ്ട്​ രംഗത്തെത്തിയത്​. ദിലീപ് കുമാറി​െൻറ ഭാര്യ സൈറ ബാനുവി​െൻറ സമ്മതത്തോടെയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.

"ഏറെ ചർച്ചകൾക്കും ആലോചനകൾക്കും ശേഷം സൈറ ബാനു ജിയുടെ സമ്മതത്തോടെ പ്രിയപ്പെട്ട ദിലീപ് കുമാർ സാബി​െൻറ ഈ ട്വിറ്റർ അക്കൗണ്ട് പൂട്ടാൻ ഞാൻ തീരുമാനിച്ചു. നിങ്ങളുടെ തുടർച്ചയായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി - അദ്ദേഹം ട്വീറ്റ് ചെയ്തു.


ഇൗ വർഷം ജൂലൈയിൽ മുംബൈയിൽ വെച്ചായിരുന്നു ദിലീപ്​ കുമാർ വിടപറഞ്ഞത്​. 98 വയസായിരുന്നു അദ്ദേഹത്തിന്​. ശ്വാസതടസ്സം കാരണം മുംബൈ ഹിന്ദുജ ആശുപത്രയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. 1966 ഒക്​ടോബറിലായിരുന്നു ദിലീപ്​ കുമാർ സൈറാ ബാനുവിനെ വിവാഹം ചെയ്​തത്​. ഇരുവരും ഒരുമിച്ച്​ ഗോി, ബൈരാഗ്​, ദുനിയ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്​.  

Tags:    
News Summary - Dilip Kumars Twitter Account To Be Closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.