ഉണ്ണി മുകുന്ദന്‍റെ പോസ്റ്റിലെ കമന്‍റ്​: ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂരിന് വധഭീഷണി

ത​ളി​പ്പ​റ​മ്പ്: ഫേ​സ്ബു​ക്കി​ൽ ന​ട​ത്തി​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി‍െൻറ പേ​രി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു​പു​റ​മെ ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​രി​നു​നേ​രെ വ​ധ​ഭീ​ഷ​ണി​യും ഉ​യ​ർ​ന്ന​താ​യി പ​രാ​തി. ച​ല​ച്ചി​ത്ര താ​രം ഉ​ണ്ണി മു​കു​ന്ദ​ൻ ഫേ​സ്ബു​ക്കി​ൽ പോ​സ്​​റ്റ്​​ ചെ​യ്ത ചി​ത്ര​ത്തി​ന് താ​ഴെ സ​ന്തോ​ഷ് ന​ൽ​കി​യ ക​മ​ൻ​റി‍െൻറ പേ​രി​ലാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം. ച​ല​ച്ചി​ത്ര താ​രം ഉ​ണ്ണി മു​കു​ന്ദ​ൻ ഹ​നു​മാ​ൻ ജ​യ​ന്തി ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഫേ​സ്ബു​ക്കി​ൽ പോ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

ഈ ​ചി​ത്ര​ത്തി​ന് സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ ക​മ​ൻ​റി​ട്ടു. അ​തി​നെ പ്ര​തി​രോ​ധി​ച്ച് ഉ​ണ്ണി മു​കു​ന്ദ​ൻ മ​റു​പ​ടി​യു​മി​ട്ടു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ്, വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഒ​രു​കൂ​ട്ട​ർ സ​ന്തോ​ഷി​നെ​തി​രെ സൈ​ബ​റി​ട​ത്തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​ത്. പി​ന്നീ​ട് ഇ​ത് സ​ന്തോ​ഷി​നെ​യും കു​ടും​ബ​ത്തെ​യും വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന രീ​തി​യി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​ൻ​റ​ർ​നെ​റ്റ് കാ​ളി​ലൂ​ടെ വ​ധ​ഭീ​ഷ​ണി വ​ന്ന​താ​യും സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ പ​റ​ഞ്ഞു.

ഇ​നി​യെ​ങ്കി​ലും സൈ​ബ​ർ ആ​ക്ര​മ​ണ​വും ഭീ​ഷ​ണി​യും അ​വ​സാ​നി​പ്പി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സ​ന്തോ​ഷ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - death threat against Santhosh Keezhattoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.