ഇർഫാൻ പത്താൻ Vs ചിയാൻ വിക്രം; വൈറലായി 'കോബ്ര' ടീസർ

തമിഴ്​ സൂപ്പർതാരം ചിയാൻ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'കോബ്ര'യുടെ ടീസറാണ്​​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം ഇർഫാൻ പത്താൻ കേബ്രയിലൂടെ സിനിമയിലും പുതിയ ഇന്നിങ്​സിന്​ തുടക്കമിടുകയാണ്​​. അതും വിക്രമി​െൻറ പ്രതിനായകനായിക്കൊണ്ട്​. ട്രൈലറിൽ ഇർഫാനെ കണ്ടതും ക്രിക്കറ്റ്​ പ്രേമികളും കോബ്രയെ ഏറ്റെടുത്തുകഴിഞ്ഞു. 

ഇമൈക്കാ നൊടിഗൾ എന്ന ഹിറ്റ്​ ചിത്രത്തിന്​ ശേഷം അജയ്​ ഗണമുത്തു സംവിധാനം ചെയ്യുന്ന കോബ്രയിൽ ശ്രിനിധി ഷെട്ടിയാണ്​ നായികാ വേഷത്തിലെത്തുന്നത്​. മോളിവുഡിലെ യുവതാരങ്ങളായ റോഷൻ മാത്യുവും മിയ ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്​. ത​െൻറ കഴിവ്​ ക്രൈമുകൾ ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ജീനിയസ്​ മാത്തമാറ്റീഷ്യനായാണ്​ വിക്രം ചിത്രത്തിൽ വേഷമിടുന്നത്​. വിക്രമിനെ വലയിലാക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന തുർക്കിഷ്​ ഇൻറർപോൾ ഒാഫീസറായാണ്​ ഇർഫാൻ പത്താൻ എത്തുക​. എ.ആർ റഹ്​മാൻ സംഗീത സംവിധാനം ​നിർവഹിക്കുന്ന ചിത്രം സെവൻ സ്​ക്രീൻ സ്റ്റുഡിയോസി​െൻറ ബാനറിൽ ലളിത്​ കുമാറും വയാകോം18-നും ചേർന്നാണ്​ നിർമിക്കുന്നത്​.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.