ചിയാൻ വിക്രമി​െൻറ 'കോബ്ര'യുടെ സെക്കൻഡ്​ലുക്​ പങ്കുവെച്ച്​ സംവിധായകൻ

അജയ്​ ജ്ഞാനമുത്തു ചിയാൻ വിക്രമിനെ നായകനാക്കിയൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം കോബ്രയുടെ വ്യത്യസ്​തമായ സെക്കൻഡ്​ ലുക്​ പോസ്റ്റർ പുറത്തുവിട്ടു. സംവിധായകൻ തന്നെയാണ്​ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ ആരാധകർക്കായി പങ്കുവെച്ചത്​. പോസ്റ്ററിലെ വിക്രമി​െൻറ ലുക്ക്​ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. "എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്" എന്ന ടാഗ്​ ലൈനും ആകാംക്ഷയുയർത്തുന്നതാണ്​.

ഏഴ്​ വ്യത്യസ്​ത ലുക്കുകളിൽ വിക്രം എത്തുന്ന കോബ്ര ഒരു സൂപ്പർ നാച്വറൽ ത്രില്ലറാണ്​. മുൻ ഇന്ത്യൻ പേസ്​ ബൗളർ ഇർഫാൻ പത്താനാണ്​ ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്​ എന്നതും മറ്റൊരു പ്രത്യേകതയാണ്​. ഇര്‍ഫാന്‍ പത്താ​െൻറ അരങ്ങേറ്റ സിനിമ കൂടിയാണ് കോബ്ര.

ശ്രീനിധി ഷെട്ടി ആണ് ചിത്രത്തില്‍ നായിക. കെ.എസ് രവികുമാര്‍, മൃണാളിനി, കനിക, പദ്മപ്രിയ, ബാബു ആന്റണി എന്നിവരും കോബ്രയില്‍ വേഷമിടുന്നുണ്ട്. 7 സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം. ഛായാഗ്രഹണം ഹരീഷ് കണ്ണന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.

Tags:    
News Summary - cobra movie second look poster out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.