Posted On
date_range Updated On
date_range നിരൂപക പ്രശംസ നേടിയ സിദ്ധാർഥ് ചിത്രം ചിറ്റ ഒ.ടി.ടിയിൽ
നടൻ സിദ്ധാർഥിന്റെ അഭിനയിച്ച തമിഴ് ചിത്രം ചിറ്റ ഒ.ടി.ടിയിൽ. പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്.യു. അരുൺ കുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. നിമിഷ സജയനാണ് നായിക. അടുത്തകാലത്ത് നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിൽ ഒന്നാണ് ചിറ്റ.
ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിറ്റയിൽ ഒരു കുട്ടിയും അവളുടെ ഇളയച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് പറയുന്നത്. കമൽഹാസൻ, വെട്രി മാരൻ തുടങ്ങി നിരവധി മുൻനിര താരങ്ങൾ ചിത്രത്തെ പ്രകീർത്തിച്ചു കൊണ്ട് രംഗത്തെത്തിരുന്നു. സഹസ്ര ശ്രീ, അഞ്ജലി നായർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ദിബു നൈനാൻ തോമസാണ് സിനിമയുടെ സംഗീത സംവിധാനം. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ബാലാജി സുബ്രഹ്മണ്യമാണ്. ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.