തമിഴിലെ പ്രശസ്ത യൂട്യൂബ് ചാനലായ വില്ലേജ് കുക്കിങ് ചാനലിനെ പ്രശംസിച്ച് നടൻ ചിരഞ്ജീവി. തന്റെ മകൾ പറഞ്ഞതനുസരിച്ചാണ് വിഡിയോ കാണുന്നതെന്നും അവരുടെ സ്വഗതം പറയുന്ന രീത തന്നെ ആകർഷിച്ചെന്നും നടൻ പറഞ്ഞു.വില്ലേജ് കുക്കിങ് യുട്യൂബ് ചാനലിന്റെ അഡ്മിൻ ചിരഞ്ജീവിക്ക് നന്ദി അറിയിച്ചിട്ടുണ്ട്.
'മകളിൽ നിന്നാണ് വില്ലേജ് കുക്കിങ് ചാനലിനെക്കുറിച്ച് അറിയുന്നത്. അഭിഭാഷകരും ഓഡിറ്റർമാരും പങ്കെടുത്ത മീറ്റിങ്ങിലിരുന്നാണ് വിഡിയോ കണ്ടത്. ഞങ്ങളുടെ മീറ്റിങ് സാമ്പത്തിക വർഷത്തിന്റെ അവസാനമായിരുന്നു. മീറ്റിങ്ങിൽ കുറച്ച് പവർപോയിന്റ് കാണിച്ചിരുന്നു. ആ സമയത്താണ് ഫോണിൽ വില്ലേജ് കുക്കിങ് ചാനലിന്റെ വിഡിയോ കണ്ടത്.'എല്ലാരും വാങ്കാ, എപ്പോഴും സ്വാഗതം' എന്ന അവരുടെ സ്വാഗത വാചകം എന്നെ ആകർഷിച്ചു. ആ സമയം മീറ്റിങ്ങിലായിരുന്നില്ല അവർ ചെയ്യുന്നതിലായിരുന്നു എന്റെ ശ്രദ്ധ മുഴുവനും. ഫോണിലെ വിഡിയോയിൽ മുഴുകിയിരിക്കുന്ന എന്നെ കണ്ട ടീം അംഗങ്ങൾ തെറ്റിദ്ധരിച്ചു. ഞാൻ മീറ്റിങ്ങിലെ കാര്യങ്ങൾ കുറിച്ചെടുക്കുയാണെന്നാണ് അവർ വിചാരിച്ചത് '- ചിരിഞ്ജീവി പറഞ്ഞു.
തമിഴ്നാട്ടിൽ ഒരു കോടി കാഴ്ചക്കാരെ നേടുന്ന ആദ്യത്തെ യൂട്യൂബ് ചാനലാണിത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇവരുടെ ചാനലിൽ അതിഥിയായി എത്തിയിരുന്നു. നിലവിൽ വില്ലേജ് കുക്കിങ് ചാനലിന് യൂട്യൂബിൽ 2.4 കോടി ഫോളോവേഴ്‌സുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.