Posted On
date_range Updated On
date_range ബിജു മേനോന്‍റെ ബിഗ് ബഡ്ജറ്റ് ചിത്രം; 'ഒരു തെക്കൻ തല്ലുകേസി'ന്റെ ടീസർ പുറത്ത്
ദേശീയ പുരസ്‌കാര നിറവിൽ നിൽക്കുന്ന ബിജു മേനോൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഒരു തെക്കൻ തല്ലുകേസി'ന്റെ ടീസർ പുറത്തിറങ്ങി. ബ്രോ ഡാഡിയുടെ രചയിതാക്കളിൽ ഒരാളായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
80കളിലെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന വൈകാരികമായ സംഭവവികാസങ്ങളെ മാസ്സും ആക്ഷനും കൂട്ടിച്ചേർത്താണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
E4 എന്റർടൈൻമെൻറ്സും സൂര്യ ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രാജേഷ് പിന്നാടനാണ്. കഥ ജി.ആർ. ഇന്ദുഗോപൻ. ഡി.ഒ.പി മധു നീലകണ്ഠൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.