Posted On
date_range Updated On
date_range നിങ്ങൾ ഒരാൾക്ക് വരുത്തിവെച്ച നഷ്ടം നിങ്ങൾക്ക് സംഭവിക്കുന്നത് വരെ നിങ്ങൾക്ക് മനസ്സിലാവില്ല- ഭാവന
മലയാളികളുടെ പ്രിയതാരമാണ് ഭാവന. മലയാള ചിത്രങ്ങളിൽ മാത്രമല്ല, അന്യഭാഷ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരം കൂടിയാണ് താരം. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം താരം കന്നഡ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത നിറഞ്ഞ മനസ്സോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
വിവാഹം കഴിഞ്ഞ് ബാഗ്ലൂരിൽ താമസിക്കുന്ന ഭാവനയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്. ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.
''നിങ്ങള്‍ ഒരാള്‍ക്ക് വരുത്തിവെച്ച നഷ്ടം അതേ അളവില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് അത് മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെയുള്ളത്''.- കര്‍മ്മ. ഇതാണ് ഭാവനയുടെ പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.