നഞ്ചിയമ്മ
Posted On
date_range Updated On
date_range നഞ്ചിയമ്മയെ സ്വീകരിക്കാൻ ബഹ്റൈനും ഒരുങ്ങുന്നു
മനാമ: മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ ബഹ്റൈനിൽ എത്തുന്നു. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ എട്ടിനാണ് നഞ്ചിയമ്മ ബഹ്റൈൻ സന്ദർശനം നടത്തുന്നതെന്ന് പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു. ഓണാഘോഷ പരിപാടികളിലും സമാജം ഒരുക്കുന്ന സ്വീകരണത്തിലും അവർ പങ്കെടുക്കും.
അയ്യപ്പനും കോശിയും എന്ന സിനിമയിലെ 'കളക്കാത്ത സന്ദനമേറ...' എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നഞ്ചിയമ്മ ദേശീയ പുരസ്കാരവും സ്വന്തമാക്കിയതിന്റെ ആഹ്ലാദനിറവിലാണ്. സ്വന്തം ജീവിതാനുഭവങ്ങളുടെ കരുത്തിൽ നാടൻപാട്ടുകൾ പാടിത്തെളിഞ്ഞ ഈ ഗായിക ഒറ്റഗാനത്തിലൂടെ മലയാള ഗാനലോകത്ത് പുത്തൻ താരോദയമായി മാറുകയായിരുന്നു. ഇരുള സമുദായത്തിൽനിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിലാണ് താമസിക്കുന്നത്. ആദിവാസി കലാകാരൻ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമായ ഈ ഗായികയെ കാത്തിരിക്കുകയാണ് ബഹ്റൈനിലെ പ്രവാസികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.