അതിരടിയിൽ ടൊവിനോ ബേസിലിന്‍റെ വില്ലൻ; ട്രെയിലർ പുറത്ത്

ബേസിൽ ജോസഫും ടൊവിനോ തോമസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലർ റിലീസായി. ചിത്രം ഒരു മാസ് എന്‍റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്. കോമഡിയും, ആക്ഷനും, റൊമാൻസുമൊക്കെ ചേർന്ന ഒരു കലക്കൻ പടമായിരിക്കുമെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്.

മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുകളിൽ ഒരാളായ അരുൺ അനിരുദ്ധിന്‍റെ ആദ്യ സിനിമയാണ് അതിരടി. മെയ് 14ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ റിയ ഷിബു, വിനീത് ശ്രീനിവാസൻ, എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ബേസിൽ ജോസഫ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ബേസിൽ ജോസഫും അനന്തു എന്‍റർടൈൻമെൻസിന്‍റെ ബാനറിൽ ഡോക്ടർ അനന്തുവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാമുവൽ ഹെന്റിയാണ് നിർവഹിച്ചിരിക്കുന്നത്. 

Tags:    
News Summary - Athiradi trailer out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.