മജീഷ്യനായി ആസിഫ് അലി! പ്രജേഷ് സെന്നിന്റെ ഹൗഡിനി ആരംഭിച്ചു

ക്യാപ്റ്റൻ ,വെള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങൾക്ക് ശേഷം ജി. പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹൗഡിനി കോഴിക്കോട്ടാരംഭിച്ചു. ജാഫർ ഖാൻ കോളനിയിലെ ലയൺസ് ക്ലബ്ബ് ഹാളിലായിരുന്നു തുടക്കം.

പ്രജേഷ് സെന്നിൻ്റെ ഗുരുനാഥനായ അനശ്വരനായ സംവിധായകൻ സിദ്ദിഖിൻ്റെ അനുസ്മരണത്തിലാണ് ചിത്രീകരണത്തിനു തുടക്കമായത്. ഫുട് പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ,അനശ്വരനായ വി.പി.സത്യസത്യൻ്റെ ഭാര്യ ശ്രീമതി അനിതാ സത്യൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടായിരുന്നു ചിത്രീകരണമാരംഭിച്ചത്. ബിജിത്ത് ബാല ഫസ്റ്റ് ക്ലാപ്പും നൽകി. ബോളിവുഡ് സംവിധായകൻ ആനന്ദ് .എൽ .റായിയുടെ നിർമ്മാണക്കമ്പനിയായ കളർ യെല്ലോ പ്രൊഡക്ഷൻസും കർമ്മ മീഡിയാ ആൻ്റ് എൻ്റർടൈൻമന്റെസിനൊപ്പം ഷൈലേഷ്.ആർ.സിങ്ങും പ്രജേഷ് സെൻ മൂവി ക്ലബ്ബും സഹകരിച്ചാണ് ഈ ചിത്രം ഒരുക്കുന്നത്.

പ്രജേഷ് സെന്നിൻ്റെ കഴിഞ്ഞ മൂന്നു ചിത്രങ്ങളിലേയും നായകൻ ജയസുര്യയായിരുന്നുവെ ങ്കിൽ ഈ ചിത്രത്തിൽ ആസിഫ് അലിയാണ് നായകനാകുന്നത്. മാജിക്കാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം. ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ മാജിക്ക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ്‌ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മജീഷ്യൻ അനന്തൻ എന്ന കഥാപാത്രത്തെ ആസിഫ് അലി അവതരിപ്പിക്കുന്നത്.

തമിഴിലേയും, മലയാളത്തിലേയും പ്രമുഖ താരങ്ങൾ ഈ ചിത്രത്തിലുണ്ട്.ഗുരു സോമസുന്ദരം, ജഗദീഷ്, ശ്രീകാന്ത് മുരളി' തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രധാനികളാണ്. തെരഞ്ഞെടുത്ത ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ബിജിപാലിന്റേതാണ് സംഗീതം. നൗഷാദ് ഷെരിഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

എഡിറ്റിംഗ് - ബിജിത്ത് ബാല.കലാസംവിധാനം - ത്യാഗു തവനൂർ,മേക്കപ്പ് - അബ്ദുൾ റഷീദ്. കോഴിക്കോട്, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

Tags:    
News Summary - Asif Ali teams up with G Prajesh Sen for 'Houdini - The King of Magic'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.