Posted On
date_range Updated On
date_range ഷാപ്പിൻെറ പശ്ചാത്തലത്തിൽ കീർത്തനം; ചുരുളിയുടെ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചു
മാന്നാർ: ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുതിയതായി റിലീസ് ചെയ്ത ചുരുളി സിനിമക്കെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ പ്രതിഷേധിച്ചു. ശുഭാനന്ദ ഗുരു എഴുതിയ "ആനന്ദം പരമാനന്ദമാണ് എൻെറ കുടുംബം" എന്ന കീർത്തനം സിനിമയിൽ ആശ്രമത്തിൻെറ അനുവാദം കൂടാതെ മദ്യഷാപ്പിൻെറ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
മാന്നാർ കുറ്റിയിൽ ജങ്ഷനിൽ പ്രതിഷേധക്കാർ സിനിമയുടെ പോസ്റ്റർ കത്തിച്ചു. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ ഉൾപ്പെടെയുള്ളവർ സിനിമക്കെതിരെ രംഗത്തെത്തി. വകുപ്പ്മന്ത്രി സജി ചെറിയാൻെറ ശ്രദ്ധയിൽ വിഷയമെത്തിച്ച് വേണ്ട നടപടികൾക്ക് ആവശ്യപ്പെടുമെന്ന് ആശ്രമം അറിയിച്ചു.
രാജേഷ് ബുധനൂർ, മനോജ് പരുമല, സന്തോഷ് കുട്ടമ്പേരൂർ, ഓമനക്കുട്ടൻ, മനു മാന്നാർ അജേഷ്, വിനു എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.