അനൂപ് മേനോൻ, പ്രകാശ് രാജ് കൂട്ടുകെട്ടിൽ പൊളിറ്റിക്കൽ ഡ്രാമയുമായി കണ്ണൻ താമരക്കുളം; "വരാൽ" ടൈറ്റിൽ പോസ്റ്റർ

അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാൽ. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് അനൂപ് മേനോൻ ആണ്. ടൈം ആഡ്സ് എൻറർടെയിൻമെൻസി​െൻറ ബാനറിൽ പി.എ സെബാസ്റ്റിനാണ് ചിത്രം നിർമിക്കുന്നത്.


ഒരു വലിയ ക്യാൻവാസിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും ഭാഗമാണ്. ചിത്രത്തിൻ്റെ ഛായാഗ്രഹണം രവി ചന്ദ്രൻ ആണ് നിർവഹിക്കുന്നത്. എൻ.എം ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. പ്രൊജക്ട് കോഡിനേറ്റർ- അജിത്ത് പെരുമ്പള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കെ.ആർ പ്രകാശ്, പി.ആർ.ഒ- പി. ശിവപ്രസാദ്, സുനിത സുനിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. സെപ്തംബർ ആദ്യ വാരത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ എറണാകുളം, തിരുവനന്തപുരം, പീരുമേട് എന്നിവിടങ്ങളാണ്.

Tags:    
News Summary - Anoop Menon and Prakash Raj team up for Kannan Thamarakkulams political drama Varaal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.