ബിഗ്​ ബിയുടെ രണ്ടാം ഭാഗത്തിന്​​ മുമ്പ് ഒരു മമ്മൂട്ടി-അമൽ നീരദ്​ ചിത്രം; ​ കൂടെ സൗബിനും

അമൽ നീരദ്​ സംവിധാനം ചെയ്​ത ചിത്രങ്ങളിലെ ഏറ്റവും ആരാധകരുള്ള കഥാപാത്രമാണ്​ ബിലാൽ. 2007ൽ ഇറങ്ങിയ സ്​റ്റൈലിഷ്​ ആക്ഷൻ ചിത്രം ബിഗ്​ ബിയിൽ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രം വീണ്ടുമെത്തുന്നു എന്ന സൂചന രണ്ട്​ വർഷം മുമ്പാണ്​ അമൽ നൽകിയത്​. അന്ന്​ മുതൽ ബിഗ്​ബി 2-നായി മലയാളികൾ കാത്തിരിപ്പാണ്​. എന്നാൽ, ബിഗ്​ ബിയുടെ രണ്ടാം ഭാഗത്തിന്​ മുമ്പ്​ മമ്മൂട്ടിയും അമലും മറ്റൊരു ചിത്രത്തിനായി ഒരുമിക്കുന്നു എന്ന റിപ്പോർട്ടുകളാണ്​ ഇപ്പോൾ പുറത്തുവരുന്നത്​.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന നടൻ സൗബിൻ ഷാഹിറി​െൻറ ഒരു വിഡിയോയിലാണ്​ പുതിയ മമ്മൂട്ടി ചിത്രത്തിനെ കുറിച്ച്​ സൂചന നൽകുന്നത്​. മമ്മൂട്ടിയും അമൽ നീരദും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നതായും അതിൽ താൻ അഭിനയിക്കുന്നുണ്ടെന്നും ഉടൻ ചിത്രീകരണം തുടങ്ങുമെന്നും സൗബിൻ വിഡിയോയിൽ പറയുന്നുണ്ട്​. ലാൽ ജോസി​െൻറ സംവിധാനത്തിൽ സൗബിനും മമ്​തയും പ്രധാന കഥാപാത്രങ്ങളാകുന്ന 'മ്യാവൂ'എന്ന ചിത്രത്തി​െൻറ സെറ്റിലുള്ള താരം അവിടെ വെച്ച്​ നൽകിയ ഒരു അഭിമുഖത്തിലാണ്​ ഇക്കാര്യം പറയുന്നത്​.

എന്തായാലും ബിഗ്​ ബി രണ്ടാം ഭാഗത്തി​െൻറ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്​. ആദ്യഭാഗത്തിലുള്ള താരങ്ങളിൽ പലരും രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്​. ഗോപി സുന്ദറാണ്​ ചിത്രത്തിന്​ സംഗീതമൊരുക്കുന്നത്​. ഉണ്ണി ആറും സുഹാസ്​ ഷറഫും ചേർന്നാണ്​ തിരക്കഥ. 

Tags:    
News Summary - amal neerad going to work with mammootty before big b 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.