അഖിൽ അക്കിനേനി - മമ്മൂട്ടി ചിത്രം ‘ഏജന്റ്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും ആദ്യമായി ഒരുമിക്കുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. അഖിലിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ എട്ടിന് മുന്നോടിയായാണ് പ്രഖ്യാപനം. ഏപ്രിൽ 28ന് ചിത്രം റിലീസ് ചെയ്യുമെന്ന് ഒരു പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്്
സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറും പാട്ടുകളുമെല്ലാം വലിയ രീതിയിൽ ഹിറ്റായി മാറിയിരുന്നു. സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. ഹിപ് ഹോപ് തമിഴ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റസൂൽ എല്ലൂർ കൈകാര്യം ചെയ്യുന്നു. വക്കന്തം വംശിയുടേതാണ് കഥ.
എ.കെ. എന്റര്‍ടൈന്‍മെന്റ്‌സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ് ചിത്രം നിർമിക്കുന്നത്. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് സഹ നിർമാതാക്കൾ. ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.