Posted On
date_range Updated On
date_range ഇന്ത്യൻ കോച്ച് സെയ്ത് അബ്ദുൽ റഹീമായി അജയ് ദേവ്ഗൺ; 'മൈതാൻ' പോസ്റ്റർ പുറത്ത്
നടൻ അജയ് ദേവ്ഗൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയായ 'മൈതാൻ' പുതിയ പോസ്റ്റർ പുറത്തിറക്കി. ആധുനിക ഇന്ത്യൻ ഫുട്ബാളിന്‍റെ ശിൽപിയെന്ന് അറിയപ്പെടുന്ന പരിശീലകൻ സെയ്ത് അബ്ദുൽ റഹീമിന്‍റെ ജീവിതമാണ് അമിത് ശർമയുടെ സംവിധാനത്തിലൊരുങ്ങിയ 'മൈതാൻ' പറയുന്നത്. സെയ്ത് അബ്ദുൽ റഹീമായാണ് അജയ് ദേവ്ഗൺ വെള്ളിത്തിരയിലെത്തുക.
ചിത്രത്തിന്‍റെ ട്രെയിലർ മാർച്ച് ഏഴിന് പുറത്തുവിടും. 'ഒരു മനുഷ്യന്‍റെ, ഒരു ടീമിന്‍റെ, ഒരു രാഷ്ട്രത്തിന്‍റെ, ഫുട്‌ബാൾ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച അചഞ്ചലമായ വിശ്വാസത്തിന്‍റെ അസാധാരണമായ ഒരു കഥയാണ്' സിനിമയെന്ന് അജയ് ദേവ്ഗൺ പറഞ്ഞു.
അജയ് ദേവ്ഗൺ, സെയ്ത് അബ്ദുൽ റഹീം
റഹിം സാബ് എന്നറിയപ്പെട്ടിരുന്ന സെയ്ത് അബ്ദുൽ റഹീം 1952 മുതൽ 1962 വരെയാണ് ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനായിരുന്നത്. ഇന്ത്യൻ ഫുട്ബാളിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന പരിശീലകനാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.