Posted On
date_range Updated On
date_range മമ്മൂട്ടി-അഖിൽ അക്കിനേനി ചിത്രം 'ഏജന്‍റ്' ഏപ്രിൽ 28ന് തിയേറ്ററുകളിൽ
മെഗാ സ്റ്റാർ മമ്മൂട്ടിയും യംഗ് ആൻഡ് ഡൈനാമിക് ഹീറോ അഖിൽ അക്കിനേനിയും സ്റ്റൈലിഷ് മേക്കർ സുരേന്ദർ റെഡ്ഡിയും അണിനിരക്കുന്ന, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യ പ്രൊജക്റ്റ് 'ഏജന്‍റ് ' ഏപ്രിൽ 28ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇതിന് മുന്നോടിയായി മേക്കിംഗ് വീഡിയോ പുറത്തിറക്കി.
സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. റസൂൽ എല്ലൂരണ് ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ് സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് കഥ ഒരുക്കിയത്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്.തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.