Posted On
date_range Updated On
date_range ബുർഖ ധരിച്ച് റെയിൽവേ സ്റ്റേഷനിൽ നടി -വിഡിയോ വൈറൽ
മലയാളി പ്രേക്ഷകർക്കിടയിലും നടി സ്വാതി റെഡ്ഡിക്ക് നിരവധി ആരാധകരുണ്ട്. ആമേൻ, നോർത്ത് 24 കാതം, തൃശൂർ പൂരം, ആട് തുടങ്ങിയ മലയാള ചിത്രത്തിൽ നടി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് റെയിൽവേ സ്റ്റേഷനിൽ നിന്നുളള നടിയുടെ വിഡിയോയാണ്. ബുർഖ ധരിച്ചാണ് താരം റെയിൽവേ സ്റ്റേഷനിൽ എത്തിയിരിക്കുന്നത്. സ്വാതി തന്നെയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
മിനിസ്ക്രീനിലൂടെയാണ് സ്വാതി വെള്ളിത്തിരയിൽ എത്തുന്നത്. 2005 ൽ പുറത്തിറങ്ങിയ ഡെയ്ഞ്ചർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തുടക്കം. 2008 ൽ പുറത്ത് ഇറങ്ങിയ സുബ്രമണ്യപുരം എന്ന ചിത്രത്തിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധനേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.