Posted On
date_range Updated On
date_range നടി മേഘ്ന രാജിന് ആൺകുഞ്ഞ് പിറന്നു; ജൂനിയർ ചിരുവിനെ വരവേറ്റ് കുടുംബം
ബംഗളൂരു: നടി മേഘ്ന രാജിന് ആൺ കുഞ്ഞു പിറന്നു. വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. സഹോദരന്‍റെ കുഞ്ഞിനെ കൈകളിലെടുത്ത് നില്‍ക്കുന്ന ധ്രുവിന്‍റെ ചിത്രം ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്ന് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു. മേഘ്ന മൂന്നുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവിയെ അകാലത്തിൽ മരണം തട്ടിയെടുത്തത്.
ചിരഞ്ജീവിയുടെ ചിത്രത്തിനരികെ ഇരുന്നുകൊണ്ട് നടത്തിയ മേഘ്നയുടെ ബേബി ഷവര്‍ ചടങ്ങുകളുടെ ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കൺമണിയെ വരവേൽക്കാൻ സഹോദരൻ ധ്രുവ് പത്ത് ലക്ഷത്തിെൻറ വെള്ളി തൊട്ടിലൊരുക്കിയതും വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.