നടി ദുർഗ കൃഷ്​ണ വിവാഹിതയായി

യുവനടി ദുർഗ കൃഷ്ണ വിവാഹിതയായി. നിർമാതാവ് അർജുൻ രവീന്ദ്രനാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ്​ പങ്കെടുത്തത്. നാല് വർഷത്തെ പ്രണയത്തിനൊടുവിലാണ് ദുർഗയും അർജുനും വിവാഹിതരായത്. സിനിമാരംഗത്തെുള്ളവർക്കായി റിസപ്ഷൻ കൊച്ചിയിൽ നടക്കും.

പൃഥ്വിരാജിന്‍റെ നായികയായി 'വിമാനം' എന്ന ചിത്രത്തിലൂടെയാണ്​ ദുര്‍ഗ കൃഷ്​ണയുടെ അരങ്ങേറ്റം. പിന്നാലെ, പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. ജീത്തു ജോസഫും മോഹന്‍ലാല്‍ ചിത്രം റാമില്‍ ദുർഗ സുപ്രധാന വേഷ. വൃത്തം, കിംഗ് ഫിഷ്, 21 അവേഴ്സ് എന്നിവയാണ് അണിയറയിലൊരുങ്ങിക്കൊണ്ടിരിക്കുന്ന ദുര്‍ഗയുടെ മറ്റ് സിനിമകള്‍.

Full View

Tags:    
News Summary - Actress Durga Krishna Marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.