Posted On
date_range Updated On
date_range ടൊവിനോ തോമസിന്റെ ഭാര്യാപിതാവ് അന്തരിച്ചു
നടൻ ടൊവിനോ തോമസിന്റെ ഭാര്യ ലിഡിയയുടെ പിതാവ് വിൻസന്റ് ജോസഫ് കുന്നം കുടത്ത്(66) അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6:10 നായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച ( 15-12-2023) 4 മണിയോടുകൂടി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ വച്ച് നടക്കും.
ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനായിരുന്നു. ലിഡിയയെ കൂടാതെ ജോസ്‌വിൻ എന്ന മകൻ കൂടിയുണ്ട്. മേരി വിജയം ഭാര്യ. ടൊവിനോ തോമസ്, റോസ് എന്നിവരാണ് മരുമക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.