Posted On
date_range Updated On
date_range ബോളിവുഡ് നടൻ അന്നു കപൂർ ആശുപത്രിയിൽ
ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ബോളിവുഡ് നടൻ അന്നു കപൂറിനെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീ ഗംഗാറാം ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഹൃദ്രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ച അന്നു കപൂറിനെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ സാന്നിധ്യമായി മാറിയ താരമാണ് അന്നു കപൂർ. ഹം, ഏക് റുകാ ഹുവാ ഫൈസ്‌ല, റാം ലഖൻ, ഘയാൽ, ഹം കിസിസെ കം നഹിൻ, ഐത്രാസ്, 7 ഖൂൻ മാഫ്, ജോളി LLB 2 എന്നിവയാണ് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ നടന്‍റെ ചിത്രങ്ങൾ.
കഴിഞ്ഞ വർഷം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത 'ക്രാഷ് കോഴ്‌സ്' എന്ന വെബ് ഷോയിലാണ് അന്നു കപൂർ അവസാനമായി അഭിനയിച്ചത്. ആയുഷ്മാൻ ഖുറാനയുടെ ആദ്യ ചിത്രമായ വിക്കി ഡോണറിലെ അഭിനയത്തിന് അന്നു കപൂറിന് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.