Posted On
date_range Updated On
date_range എബ്രിഡ് ഷൈനും ജിബു ജേക്കബും ഒരുമിക്കുന്ന 'ഭീകരന്‍' ഒരുങ്ങുന്നു
എബ്രിഡ് ഷൈനിന്റെ തിരക്കഥയില്‍ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഭീകരന്‍' ഒരുങ്ങുന്നു. തനതു ശൈലികളിലുള്ള സംവിധായകരായ എബ്രിഡ് ഷൈനും ജിബു ജേക്കബും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ഇരുവരുടെയും നിര്‍മ്മാണപങ്കാളിത്തത്തിലുള്ള ജെ& എ സിനിമാ ഹൗസ് ആണ് ചിത്രം നിർമിക്കുന്നത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും പിന്നീട് ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ ചിത്രങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ ജോമോന്‍ ജ്യോതിര്‍ ആണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. മലയാളസിനിമയിലെ രണ്ടു പ്രമുഖ സംവിധായകര്‍ ആദ്യമായി ഒന്നിക്കുമ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത് ഏറെ രസകരമായ ഒരു ചിത്രമായിരിക്കും എന്നാണ് പ്രേക്ഷകപ്രതീക്ഷ. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല. പി.ആർ ഒ -എ എസ് ദിനേശ്, ആതിര ദിൽജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.