ഒന്നാം ദിവസം 'ആടുജീവിതം' നേടിയത് 16.7 കോടി, രണ്ടാം ദിവസം... നജീബിന്റെ ജീവിതം പ്രേക്ഷകർ സ്വീകരിച്ചോ?

ബ്ലെസി- പൃഥ്വിരാജ് ചിത്രമായ ആടുജീവിതം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ബെന്യാമിന്റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മാർച്ച് 28 നാണ് തിയറ്ററുകളിലെത്തിയത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം എത്തിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ആടുജീവിതം രണ്ട് ദിവസം കൊണ്ട് 14 കോടിയാണ് ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് സമാഹരിച്ചിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് വെബ്‌സൈറ്റായ സാക്‌നില്‍ക്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രണ്ടാം ദിവസം 6.50 കോടിയാണ് ആടുജീവിതം ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയത്. 5.27 കോടിയാണ് മലയാളത്തിലെ കളക്ഷൻ. 7.6 കോടിയായിരുന്നു ചിത്രത്തിന്റെ ഇന്ത്യയിലെ ഓപ്പണിങ്. മലയാളത്തിൽ നിന്ന് 6.55 കോടിയാണ് ആദ്യദിനം നേടിയത്.

രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം ആടുജീവിതം സമാഹരിച്ചത് 11.82 കോടിയാണ്. തമിഴ് നാട്ടിൽ നിന്ന് 1.2 കോടിയും തെലുങ്ക് (0.9 കോടി), കന്നഡ( 0.09), ഹിന്ദി( 0.09) തുടങ്ങിയ പതിപ്പുകളിൽ ചിത്രം നേടി.  ആടുജീവിതത്തിന്റെ  ഓപ്പണിങ് ആഗോള ബോക്സോഫീസ് കളക്ഷൻ 16.7 കോടിയാണ്. പൃഥ്വിരാജാണ് സോഷ്യൽ മീഡിയ പേജിലൂടെ ഒന്നാം ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. അതേസമയം രണ്ടാം ദിവസം   ആഗോളതലത്തിൽ ചിത്രം   30 കോടി നേടിയതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Tags:    
News Summary - Aadujeevitham The Goat Life box office collection day 2: Prithviraj’s survival drama dominates in Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.