Posted On
date_range Updated On
date_range നടിയോട് അപമര്യാദയായി പെരുമാറി ലോ കോളജ് വിദ്യാർഥി
കൊച്ചി: എറണാകുളം ലോ കോളജിലെ പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് വിദ്യാർഥി അപമര്യാദയായി പെരുമാറി. കോളജ് യൂനിയനുമായി ചേർന്ന് സിനിമ പ്രമോഷന്‍റെ ഭാഗമായി നടത്തിയ ചടങ്ങിലാണ് വിഷ്ണു എന്ന വിദ്യാർഥി മോശമായി പെരുമാറിയത്.
നടൻ വിനീത് ശ്രീനിവാസൻ, സംഗീത സംവിധായകന്‍ ബിജിപാല്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. പൂവ് നൽകാൻ വേദിയിലേക്ക് കയറിവന്ന വിദ്യാർഥി അപർണക്ക് ഹസ്തദാനം ചെയ്തശേഷം തോളിൽ കൈയിടാൻ ശ്രമിക്കുകയായിരുന്നു. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ലോ കോളജ് യൂനിയന്‍ നേതൃത്വം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.